ഗൂഗിള്‍ മീറ്റില്‍ 2021 മാര്‍ച്ച് 31 വരെ അണ്‍ലിമിറ്റഡ് വീഡിയോകോള്‍ ലഭ്യം

0
694

ഗൂഗിൾ മീറ്റിൽ സൗജന്യ വീഡിയോ കോളിങ് സൗകര്യം മാർച്ച് 31 വരെ നീട്ടിനൽകാൻ ഗൂഗിൾ തീരുമാനിച്ചു. ഇതോടു കൂടി 24 മണിക്കൂർ വീഡിയോ കോൾ ചെയ്യാനാവും 2021 മാർച്ച് 31 വരെ.

വീഡിയോ കോൾ സൗകര്യം 2020 സെപ്റ്റംബർ 30 ന് പിൻവലിക്കുകയാണെന്നും സൗജന്യ ഉപയോക്താക്കളുടെ വീഡിയോ കോൾ സമയം ഒരു മണിക്കൂർ മാത്രമാക്കി ചുരുക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സൗജന്യമായി ഉപയോഗിക്കാൻ സമയം നീട്ടി നല്കിയിരിക്കുകയാണ് ഇപ്പോൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജിസ്യൂട്ട് ഉപയോക്താക്കൾക്ക് മാത്രം നൽകിയിരുന്ന അൺലിമിറ്റഡ് ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം മറ്റ് ഉപയോക്താക്കൾക്കും നൽകിയിരിക്കുകയാണ്.

Leave a Reply