പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഗൂഗിളും : ഡൂഡിൽ കാണാം

0
1184

ടെക്ക് ഭീമനായ ഗൂഗിളും പുതുവത്സരാഘോഷങ്ങളിലാണ്. ഇതിന്റെ ഭാഗമായി ഡിസംബർ 31 ന് പ്രത്യേക ഡൂഡിൾ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.

ഫെയറി ലൈറ്റുകൾ കൊണ്ട് വർണ്ണാഭമായി അലങ്കരിച്ച ‘ഗൂഗിളിന്റെ’ ലോഗോയും അതിനുള്ളിലായി 2021നെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആനിമേറ്റഡായി 2021 എന്നെഴുതിയ മിഠായിയും ലോഗോയുടെ നടുക്ക് നൽകിയിരിക്കുന്നു.

ലോഗോയിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ പാർട്ടി പോപ്പർ പൊട്ടിച്ചു ആഘോഷിക്കുന്ന രീതിയിലെ ആനിമേഷൻ ഇഫക്റ്റുകൾക്കൊപ്പം ‘2021 ന് പരിസമാപ്തി ആയിരിക്കുന്നു – ഏവർക്കും സന്തോഷപൂർണ്ണമായ ഒരു പുതുവത്സരരാവ് നേരുന്നു’ എന്ന സന്ദേശവും ഗൂഗിൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Leave a Reply