ഗൂഗിള്‍ പേയിലൂടെ റീചാര്‍ജ് ഇനി കൈ പൊള്ളിക്കും.

0
332

ഗൂഗിള്‍ പേയിലൂടെ റീചാര്‍ജ് ചെയ്യുമ്പോൾ ഇനി പണം കൂടുതൽ നല്‍കണം. ഗൂഗിള്‍ പേ റീച്ചാർജ്ജുകൾക് കൺവീനിയന്‍സ് ഫീസ് ഏർപ്പെടുത്തി.

ഗൂഗിള്‍ പേ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നവർക്ക് ഇനി അധിക പണം നൽകേണ്ടി വരും. കമ്പനി മൊബൈല്‍ റീചാര്‍ജുകള്‍ക്ക് ‘കൺവീനിയന്‍സ് ഫീസ്‘ ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഈ ഫീസിന്റെ നിരക്ക് റീചാര്‍ജ് ചെയ്യുന്ന തുകയെ ആശ്രയിച്ചിരിക്കും. 101 രൂപ മുതല്‍ 200 രൂപ വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് 2 രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കും.
201 രൂപ മുതല്‍ 300 രൂപ വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് 3 രൂപ ആണ് ഫീസ്.
301 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്ക് 4 രൂപ നല്‍കേണ്ടി വരും.
100 രൂപയ്ക്ക് താഴെയുള്ള റീച്ചാര്‍ജുകൾക്കൊന്നും അധിക ചിലവ് വരില്ല.

കൺവീനിയന്‍സ് ഫീസ് ഒഴിവാക്കാന്‍ എന്തു ചെയ്യാം?

100 രൂപയ്ക്ക് താഴെയുള്ള റീചാര്‍ജ് ചെയ്യുക.
മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ റീചാര്‍ജ് ചെയ്യുക.
ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്തുക. ഗൂഗിള്‍ പേയുടെ ഈ പുതിയ നീക്കം ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

Leave a Reply