നിശ ഇരുൾ ചാലിച്ച് ഭൂമി അജ്ഞാനത്തിന്റെ കൂരിരുട്ടിലേക്ക് മെല്ലെ വഴുതി വീഴുകയായിരുന്നു. ത്രിസന്ധ്യ ആയതിനാൽ എവിടുന്ന് ഒക്കെയോ ചന്ദന തിരിയുടെയും മണവും വിളക്കുകളുടെ പ്രകാശവും പരക്കുന്നുണ്ടായിരുന്നു. ആൾ ഒഴിഞ്ഞ ആ റെയിൽ വേ പരിസരം. അവിടെ ഒഴിഞ്ഞു കിടക്കുന്ന ആ ബെഞ്ചിൽ ഇരുന്ന് അവൻ ഒരുപാട് കരഞ്ഞു കാർമേഘങ്ങളാൽ മുഖരിതമായ ആകാശം പോലെ അവന്റെ കണ്ണുകളും മാറിയിരുന്നു. ഇടിയും മിന്നലും ഒന്നും ഇല്ലാതെ ഒരു ചാറ്റൽ മഴ അവന്റെ കണ്ണുകളിലൂടെ പെയ്തിറങ്ങുകയായിരുന്നു. അവൻ തന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്തു അക്ഷരങ്ങൾ ചിതറി കിടക്കുന്ന ഒരു കടലാസു കഷ്ണം. അവൻ അത് എടുത്ത് വായിച്ചു : ഞാൻ പരാജിതൻ ആണ്. ഒറ്റപ്പെടലിന്റെ വേദന ഇന്ന് ഞാൻ അനുഭവിച്ചു.എനിക് ആരും ഇല്ല…. ആരും എന്റെ മരണത്തിന് കാരണക്കാർ അല്ല അമ്മയും പപ്പയും എന്നോട് ക്ഷമിക്കണം…. അപ്പോൾ അവന്റെ കണ്ണുകളിലെ മഴയ്ക്ക് ശക്തി കൂടിയിരുന്നു.അവൻ ആ കടലാസ് എടുത്ത് വീണ്ടും പോക്കറ്റിൽ വച്ചു എന്നിട്ട് മറ്റേ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ച് എടുത്തു അതിൽ എന്തോ ദ്രാവകം നിറച്ചിരുന്നു. അവൻ അത് തന്റെ കൈയിലേക് കയറ്റുന്നതിനു മുമ്പ് ഒന്നു തന്റെ കഴിഞ്ഞ കുറച്ചു നാളുകളെ പറ്റി ചിന്തിച്ചു. മീര അവൾ തനിക്ക് എല്ലാം ആയിരുന്നു .ഓൺലൈനിൽ പരിചയപെട്ടത് ആണെങ്കിലും അത് ഒന്നും അവരുടെ പ്രണയത്തെ ബാധിച്ചില്ല. അവർ പല തവണ കണ്ടുമുട്ടി. അങ്ങനെ 2 കൊല്ലം പ്രണയിച്ചു അത് പരിശുദ്ധമാണ് എന്ന് അവൻ വിശ്വാസിച്ചു. പക്ഷെ ആ പ്രണയത്തിന്റെ പരിശുദ്ധി പതിയെ പതിയെ അവസാനിക്കാൻ തുടങ്ങി. അവൾ വീട്ടിൽ കല്യാണാലോചന വന്നു ഒളിച്ചോടം എന്ന ഒക്കെ പറഞ്ഞേകിലും അവസാനം അവൻ മണ്ടൻ ആയി.അവൾ വീട്ടുകാരെ വിഷമിപ്പിക്കാൻ കഴിയില്ല എന്നു പറഞ്ഞ് അകന്നു. ആ അകൽച്ച അവനെ ലഹരിയുടെ അടിമയാക്കി. കോളജിലെ കൂട്ടുകാർ അവനെ ലഹരിയുടെ കുഴിയിലേക്ക് തള്ളിയിട്ടു. എരിഞൊടുങ്ങുന്ന ഒരുപാട് സിഗരറ്റ് അവന്റെ മനസ്സിൽ അവളുടെ മുഖത്തെ കരിച്ചു കളയാൻ സഹായിക്കവേ അവന്റെ ശരീരത്തിന്റെ പല ഭാഗവും കരിഞ്ഞു തുടങ്ങിയിരുന്നു. അവന് സിഗരറ്റും ലഹരിയും ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നായി. പക്ഷെ ഒരു ദിവസം കോളേജിൽ പുക തുപ്പി വായിൽ പലതും വച്ചു നടക്കുന്ന അവനെ ഒരു ദിവസം സർ പിടിച്ചു പിന്നീട് പല കൗൻസിലിങ് ക്ലാസ്സും മറ്റുമായി അവന്റെ ജീവിതം പ്രതീക്ഷയുടെ പച്ചപ്പ് കണ്ടു തുടങ്ങിയിരുന്നു എങ്കിലും അവന്റെ ഭൂതകാല ജീവിതം അവനു മേൽ കത്തിയായി അത് ഒന്നും ഇല്ലാതെ അവന് ഭ്രാന്ത് പിടിക്കുന്ന പോലെ ആയി. ഭക്ഷണത്തിന്റെ രുചി ഇല്ലാതായി,പെട്ടന്നു ദേഷ്യം വരാൻ തുടങ്ങി വായയും കൈയും അവന്റെ കൂടെ നിലക്കാത്ത പോലെ തോന്നി.വീട്ടുകാരുടെ ശകാരവും അതിന് ആക്കം കൂട്ടി. ഇനി ജീവിതമില്ല എന്നു അവന്റെ മനസ്സ് മന്ത്രിക്കവേ ആ സിറിഞ്ച് അവന്റെ ശരീരത്തിൽ കുത്തി കയറി.അതു തരുമ്പോൾ ആ ചേട്ടൻ പറഞ്ഞ വാക്കുകൾ അവന്റെ മനസിൽ അല അടിച്ചു.കുറച്ച് മാത്രേ ഉപയോഗിക്കാവൂ എന്ന്…… കൈയിലെ സിറിഞ്ച് താഴെ ഇട്ട് അവൻ ഒന്നു മയങ്ങി ഇനി ഒരിക്കലും ഉണരില്ല എന്ന് ശപഥം ചെയ്തു കൊണ്ട്…….
Authors
Related Posts
കുട്ടികളിൽ മൊബൈൽ ഫോൺ വില്ലനാകുമ്പോൾ
Sreejith
21 Apr 2020
സൈബർ ലോകത്തു നിന്നും…….
Pravya
25 Dec 2019