സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും.
വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ: 9846033001. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 15.
- പി എം കിസാന്‍ പദ്ധതിയില്‍ അംഗമാകാം
- ഓണത്തിന് വിറ്റത് 757 കോടി രൂപയുടെ മദ്യം
- How to Send HD Images and Videos in WhatsApp