കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (KEAM 2020) സ്‌കോര്‍ പ്രസിദ്ധീകരിച്ചു

0
743

കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ (KEAM 2020)യിൽ വിദ്യാർഥികൾക്ക് ലഭിച്ച സ്കോർ പ്രസിദ്ധീകരിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ പത്രക്കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്കോർ പരിശോധിക്കാം.

എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവരുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ്ടു, തത്തുല്ല്യം) ഓൺലൈനായി സമർപ്പിക്കാൻ 03.09.2020 മുതൽ 10.09.2020 വരെ cee.kerala.gov.inഎന്ന വെബ്സൈറ്റിൽ അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈൻ മാർക്ക് സമർപ്പണം സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് കാണുക. മാർക്ക് ഏകീകരണത്തിനു ശേഷം തയ്യാറാക്കുന്ന എൻജിനീയറിങ്, ഫാർമസി റാങ്ക് ലിസ്റ്റുകൾ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്.

Leave a Reply