ന്യൂനപക്ഷ വിദ്യാർഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്

0
534

ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള മെറിറ്റ് കം മീൻസ് സ്കോളർ ഷിപ്പിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ മതവിഭാഗങ്ങളിൽപ്പെട്ട വി ദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവുക.

യോഗ്യത: ഇന്ത്യയിലെ ഏതെങ്കിലും സർക്കാർ കേന്ദ്ര സർക്കാർ/ സ്വകാര്യ സർവകലാശാലകളിലോ കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. ചുരുങ്ങിയത് ഒരുവർഷം ദൈർഘ്യമുള്ള കോഴ്സിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. മുൻ വാർഷിക ബോർഡ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കവിയാൻ പാടില്ല.

അപേക്ഷ: https://scholarships.gov.in/, https://minorityaffairs.gov.in/ എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും അപേക്ഷയ്ക്കൊ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 നവംബർ 30 – കൂടുതൽ വിവരങ്ങൾക്ക് https://minorityaffairs.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.