ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 2021 സെപ്തംബർ 30 ആണ് പുതിയ അന്തിമ തീയതി.
നേരത്തെ 2021 മാർച്ച് 31 ആയിരുന്നു അന്തിമ തീയതി. ഇത് 2021 ജൂൺ 30 ലേക്ക് നീട്ടിയിരുന്നു. 1961 ലെ ഇൻകം ടാക്സ് നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് അന്തിമ തീയതി ദീർഘിപ്പിച്ചിരിക്കുന്നത്. കൊവിഡ് 19 മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്നാണ് തീരുമാനമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. Link Aadhaar with Pan Card https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar
Check Aadhaar Pan linking Status : https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status