മൊബൈൽ ഫോണിന് പലിശരഹിത വായ്പ; വിദ്യാർത്ഥികൾക്കായി ‘വിദ്യാ തരംഗിണി’ പദ്ധതി

0
702

വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. ഡിജിറ്റൽ പഠനത്തിനാണ് വിദ്യാർത്ഥികൾക്ക് വായ്പ നൽകുക. സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി.

മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി ഒരു ഗുണഭോക്താവിന് പരമാവധി 10,000/- രൂപാ വരെ പലിശരഹിത വായ്പയായി നൽകാവുന്നതാണ്.

പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സഹകരണ സ്ഥാപനത്തിന് പരമാവധി 5,00,000/- വരെ വായ്പ നൽകാവുന്നതാണ്. അതാതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട സ്കൂൾ അധികാരികളുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മൊബൈൽ വാങ്ങുന്നതിനായി വായ്പ നൽകാവുന്നതാണ്.

വായ്പ പരമാവധി 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. പദ്ധതി മുഖാന്തിരം വായ്പാ അനുവദിക്കുന്നത് ജൂൺ 25, 2021 മുതൽ ജൂലൈ 31 2021 വരെ ആയിരിക്കും

പദ്ധതി മുഖാന്തിരം വായ്പ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കൾ വിദ്യാർത്ഥിയോ, രക്ഷകർത്താവോ വാങ്ങിയ മൊബൈൽ
ഫോണിന്റെ ബില്ലിന്റെ പകർപ്പ് വായ്പ അനുവദിച്ച സ്ഥാപനത്തിൽ ഹാജരാക്കേണ്ടതാണ്. വായ്പാ കാലാവധിക്കു ശേഷം ബാക്കി നിൽക്കുന്ന തുകയ്ക്ക് പരമാവധി 8% പലിശ ഈടാക്കാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.