അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0
1561

പത്തനംതിട്ട ജില്ലയില്‍ ഒഴിവുള്ള 18 സ്ഥലങ്ങളി‍ല്‍ അക്ഷയ കേന്ദ്രങ്ങ‍ള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാളെ മുതല്‍ (നവംബര്‍ 6, 2019 ) ഈ മാസം 20.11.2019 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒഴിവുള്ള സ്ഥലങ്ങ‍ള്‍ ചുവടെ . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പേര് ബ്രായ്ക്കറ്റി‍ല്‍ . മുറിഞ്ഞകല്‍ (കലഞ്ഞൂര്‍), വട്ടക്കാവ് (നാരങ്ങാനം) , വാഴമുട്ടം കിഴക്ക് (വള്ളിക്കോട് ), പുല്ലാട് (കോയിപ്രം) , മുക്കന്നൂര്‍ (അയിരൂര്‍ ), കൊല്ലമുള (വെച്ചൂച്ചിറ ) ,ചന്ദനപ്പള്ളി , (കൊടുമണ്‍) , അങ്ങാടിക്കല്‍ വടക്ക് , (കൊടുമണ്‍), ചാലപ്പറമ്പ് (കൊടുമണ്‍) , ചിറ്റൂര്‍ മുക്ക് , (കോന്നി), പയ്യാനാമണ്‍ (കോന്നി), നെല്ലിമുകള്‍ (കടമ്പനാട് ), കോട്ട( ആറന്‍മുള ). വെട്ടൂര്‍ (മലയാലപ്പുഴ ), തേക്കുതോട് (തണ്ണിത്തോട്), മാരിക്കല്‍ ( ആനിക്കാട് ), മുക്കൂര്‍ ജംഗ്ഷന്‍ (കുന്നന്താനം), പൂവന്‍മല (റാന്നി അങ്ങാടി).

സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പ്രീ-ഡിഗ്രി ,തത്തുല്യ യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡയറക്ട‍ര്‍, കേരള സംസ്ഥാന ഐ ടി മിഷ‍ന്‍ എന്ന പേരി‍ല്‍ തിരുവന്തപുരത്ത് മാറാവുന്ന ദേശസാത്കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും 750 രുപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത ശേഷം http://aesreg.kemetric.com എന്ന വെബ് ലിങ്കില്‍ അപേക്ഷ നല്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോ‍ള്‍ യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുക‍ള്‍ , മേല്‍വിലാസം, നേറ്റിവിറ്റി, പ്രായം , തൊഴില്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുക‍ള്‍ , ഫോട്ടോ, തിരിച്ചറിയല്‍ രേഖ, കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഡി ഡി നമ്പ‍ര്‍ അപേക്ഷയി‍ല്‍ വ്യക്തമായി രേഖപ്പെടുത്തണം. അപ് ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്‍റും, ഹാജരാക്കിയ രേഖകളുടെ അസ്സലും, പകര്‍പ്പും , ഡിഡിയും അപേക്ഷകന്‍ നവംബ‍ര്‍ 26, 2019ന് 4.30 നു മുമ്പ് പത്തനംതിട്ട ഹെല‍ന്‍ പാര്‍ക്കി‍ല്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസി‍ല്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു .

വിശദ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in എന്ന വെബ് സൈറ്റിലെ ജില്ലാ പ്രൊഫൈലിലും, 04682322708 എന്ന നമ്പരിലും ലഭ്യമാണ്.