ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ട് ‘സൗരതേജസ്സ്’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. രണ്ട് കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അപേക്ഷിക്കാം. www.buymysun.com എന്ന വെബ്സൈറ്റില്‍ ‘സൗരതേജസ്സ്’ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
രണ്ട് കിലോ വാട്ട് മുതല്‍ മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും, മൂന്ന് കിലോ വാട്ടിന് മുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്സിഡിയും ലഭിക്കും. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: www.anert.gov.in, ടോള്‍ഫ്രീ നമ്പര്‍: 1800 425 1803.
Related Posts
Kerala Taxi Fare Chart- Revised Rate 2022
Sreejith
05 May 2022