ഫെയ്സ്ബുക്ക് വാട്സാപ്പ് പ്രവർത്തനം തടസ്സപ്പെട്ടു.

0
617

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. സോറി സംതിങ് വെന്റ് റോങ് ’ എന്നാണ് ഫെയ്സ്ബുക്കിന്റെ വെബ്സൈറ്റിൽ കാണിക്കുന്നത്. വാട്ട് സാപ്പിലും, വാട്ട്സാപ്പ് ബിസിനസ്സിലും സേവനങ്ങൾ മണിക്കൂറുകളായി തടസം നേരിട്ടു കൊണ്ടിരിക്കുന്നു. തടസ്സങ്ങൾ പരിഹരിക്കാൻ ഫേസ് ബുക്ക് കമ്പനിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ എല്ലാത്തരം സേവനങ്ങളും പൂർണ്ണമായും നിലച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു . എത്രയും വേഗം തടസ്സം പരിഹരിക്കുമെന്ന് ഫേസ്ബുക്ക് പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.