ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സൗജന്യമായും സര്‍ക്കാര്‍ സഹായനിരക്കിലും വിതരണം ചെയ്യുന്ന വൃക്ഷത്തൈകള്‍ ആവശ്യമുള്ളവരില്‍ നിന്ന് വനം വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സർക്കാരേതിര
സന്നദ്ധ സംഘടനകള്‍, മാധ്യമ, മത സ്ഥാപനങ്ങൾ എന്നിവര്‍ക്കാണ് തൈകള്‍ വിതരണം ചെയ്യുക. താല്‍പര്യമുള്ളവര്‍ 2020 ഒക്ടോബര്‍ 31ന് മുമ്പ് http://harithakeralam.kcems.in/ എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം.