തിരുവനന്തപുരത്ത് ആർമി റാലി

0
714

തിരുവനന്തപുരത്തെ പാങ്ങോട് നടത്തുന്ന ഇന്ത്യൻ ആർമി റാലിക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് ജില്ലയിൽനിന്നുള്ള പുരുഷന്മാർക്കാണ് പങ്കെടുക്കാൻ അവസരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.

സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ടെക്നിക്കൽ (ഏവിയേഷൻ/അമ്യൂണിഷൻ എക്സാമിനർ), സോൾജിയർ ട്രേഡ്സ്മാൻ (പത്താംക്ലാസ് പാസ്), സോൾജ്യർ ട്രേഡ്സ്മാൻ (എട്ടാംക്ലാസ് പാസ്), സോൾജ്യർ ക്ലാർക്ക് സ്റ്റോർ കീപ്പർ ടെക്നിക്കൽ/ ഇൻവൻററി മാനേജ്മെൻറ് ആൻഡ് സോൾജ്യർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റൻറ് നഴ്സിങ് അസിസ്റ്റൻറ് വെറ്ററിനറി എന്നീ തസ്തികകളിലാണ് അവസരം. പാങ്ങോട് മിലിട്ടറി സ്റ്റേഷനി ലെ കുളച്ചൽ സ്റ്റേഡിയത്തിൽ 2020 ഡിസംബർ 1 മുതൽ 2021 മാർച്ച് 31 വരെയായിരിക്കും റാലി (കോവിഡിൻറ സാഹചര്യം പരിഗണിച്ചായിരിക്കും ഏതൊക്കെ ദിവസങ്ങളിലായിരിക്കും റാലി എന്ന് തീരുമാനിക്കുക.)

കോമൺ എൻട്രൻസ് ടെസ്റ്റ്

മെഡിക്കൽ ഫിറ്റ്നസ് നേടുന്ന വർക്ക് പരീക്ഷാകേന്ദ്രം അനുവദിക്കും. റാലിയിൽവച്ചുതന്നെ പരീക്ഷാകേന്ദ്രം, തീയതി, എന്നിവയടങ്ങുന്ന അഡ്മിറ്റ് കാർഡ് നൽകും. മെഡിക്കൽ റിവ്യൂവിന് അയയ്ക്കുന്നവർക്ക് പുനഃപരിശോധനയുടെ അടിസ്ഥാനത്തിലാണ് അഡ്മിറ്റ് കാർഡ് അനുവദിക്കുക.

സമർപ്പിക്കേണ്ട രേഖകൾ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും രണ്ട് സൈസ് ഫോട്ടോ കോപ്പിയും കൈയിലുണ്ടായിരിക്കണം.

1. അഡ്മിറ്റ് കാർഡ്: നല്ല ക്വാളിറ്റി പേപ്പറിൽ ലേസർ പ്രിൻററിൽ എടുത്തതായിരിക്കണം അഡ്മിറ്റ് കാർഡ്

2. ഫോട്ടോ: അറ്റസ്റ്റ് ചെയ്യാത്തെ 20 കോപ്പി ഫോട്ടോ ഉണ്ടായിരിക്കണം. മികച്ച ക്വാളിറ്റ് ഫോട്ടോ ഗ്രാഫിക്ക് പേപ്പറിലായിരിക്കണം ഫോട്ടോ പ്രിൻറ് ചെയ്തിരിക്കേണ്ടത്. വെള്ള ബാക്ക്ഗ്രൗണ്ടിൽ മൂന്നുമാസത്തിനകം എടുത്ത്ഫോട്ടോ ആയിരിക്കണം.

സത്യവാങ്മൂലം: പത്തുരൂപയുടെ ജുഡീഷ്യൽ സ്റ്റാംപ് പേപ്പറിൽ (ഇംഗ്ലീഷ്) നോട്ടറി അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൻറ മാതൃക വിജ്ഞാപനത്തിനൊപ്പം നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക https://drive.google.com/file/d/1dNAxXT8rysQZthrIMn-mNXsl4zKKk6WK/view?usp=drivesdk

ആർമിയുടെ റിക്രൂട്ട്മെൻറ് നടപടി എല്ലാം സൗജന്യമാണ്. റാലിക്കെത്തുമ്പോൾ കുടിവെള്ളവും ചെറിയ ലഘുഭക്ഷണവും
കരുതണം. അഡ്മിറ്റ് കാർഡ് മുഖേനയാണ് റാലിയിൽ പ്രവേശനം അനുവദിക്കുക. റാലിക്കായി പോകുമ്പോൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പിന്റെ മൂന്ന് സെറ്റും കയ്യിലുണ്ടാകണം. മറ്റ് റെക്കോഡിങ് ഉപകരണങ്ങൾ എന്നിവയൊന്നും റാലിയിലും പരീക്ഷയ്ക്കും അനുവദിക്കുന്നതല്ല. റാലിയിൽ പങ്കെടുക്കുന്ന വരുടെ ചെവിക്കകം ശുചിയാക്കിയിരിക്കണം. പരീക്ഷയിൽ നെഗ റ്റീവ് മാർക്കുണ്ടായിരിക്കും. വി ശ ദ വി വ ര ങ്ങ ൾ ക്ക് അപേക്ഷിക്കാനുമായി www.joinindianarmy.nic.in സൈറ്റ് കാണുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2351762, 9895813471. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: 2020 ഡിസംബർ 4.

Leave a Reply