എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും

0
1190

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

രജിസ്ട്രേഷന്‍, പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ 2020 സെപ്റ്റംബര്‍ 30 വരെ ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ലഭിക്കും. എന്നാല്‍ ‘ശരണ്യ’, ‘കൈവല്യ” തുടങ്ങിയ സ്വയം തൊഴില്‍ പദ്ധതികളുടെ വായ്പാ തിരിച്ചടവ്, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ വഴി താല്‍ക്കാലിക നിയമനം കിട്ടിയവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ ബന്ധപ്പെട്ട എക്സ്ചേഞ്ചുകള്‍ വഴി നേരിട്ട് ലഭ്യമാക്കും.പുതിയ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈനായി നിര്‍വ്വഹിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 നകം അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പരിശോധനക്കായി ഹാജരാക്കിയാല്‍ മതി.

2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും.

ജനുവരി മുതല്‍ സെപ്തംബര്‍ വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഡിസംബര്‍ 31 വരെ രജിസ്ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും. 2019 മാര്‍ച്ചിനോ അതിനുശേഷമോ രജിസ്ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം 2020 ഡിസംബര്‍ 31 വരെ ലഭിക്കും. ഈ കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍/ഇ-മെയില്‍ മുഖേന അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ ബന്ധപ്പെട്ടും രജിസ്ട്രേഷന്‍ പുതുക്കാം. ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുമായി ഫോണ്‍/ഇ-മെയില്‍ മുഖേന ബന്ധപ്പെടാം.

Fore more details visit https://eemployment.kerala.gov.in/

Kerala Employment Exchange Official Website

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.