ഇനി ബിവറേജിൽ ഏത് മദ്യം ലഭ്യമാണെന്ന് ഓൺലൈനിൽ അറിയാം

0
631

ഓൺലൈനിൽ തന്നെ ഇഷ്ട ബ്രാന്റ് അടുത്തുള്ള ബിവറേജിൽ ലഭ്യമാണോ എന്ന് അറിയാൻ സംവിധാനം. കേരള ബിവറേജ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് സംവിധാനം നിലവിൽ വന്നത്.

ചെക്ക് ചെയ്യുന്ന വിധം

  1. ആദ്യം https://www.ksbc.kerala.gov.in/ എന്ന വെബ് സൈറ്റ് തുറക്കുക.
  2. തുടർന്ന് Live Stock Details എന്ന ലിങ്കിൽ പോകുക
  3. തുടർന്ന് ജില്ല സെലക്ട് ചെയ്യുക
  4. തുടർന്ന് ഔട്ട്ലറ്റ് സെലക്ട് ചെയ്യുക
  5. ലഭ്യമായ ബ്രാൻഡിന്റെ വിവരങ്ങൾ വില സഹിതം കാണാം.
  6. മുകളിൽ ബ്രാന്റ് പേര് ഉപയോഗിച്ച് തിരയാനും സംവിധാനം ഉണ്ട്. Search എന്ന കോളത്തിൽ പേര് നല്കി ബ്രാന്റ് വിവരങ്ങൾ അറിയാൻ സാധിക്കും.

തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, പത്തനംതിട്ട , എറണാകുളം, കോട്ടയം, കോഴിക്കോട് വയനാട് ജില്ലകളിലെ ഔട്ട്ലറ്റുകളിലാണ് ആദ്യം നടപ്പിലാക്കിയത്.

Leave a Reply