കോവിൻ പോർട്ടലിൽ നിങ്ങളുടെ മൊബൈൽ നമ്പർ വഴി റജിസ്റ്റർ ചെയ്തിരിക്കുന്ന വ്യക്തിയുടെ അക്കൗണ്ട് അവരുടെ മൊബൈൽ നമ്പറിലേക്ക് മാറ്റാൻ അവസരമുണ്ട്. ഒട്ടേറെപ്പേർ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകൾ ഉപയോഗിച്ചാണ് കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കു സ്വന്തം നമ്പറുകളിലേക്ക് അക്കൗണ്ട് മാറ്റാമെന്നതാണ് മെച്ചം.
ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് 4 പേർക്കാണ് അക്കൗണ്ട് എടുക്കാൻ കഴിയുക.
അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യേണ്ട വിധം
- അക്കൗണ്ട് റജിസ്റ്റർ ചെയ്തപ്പോൾ ഉപയോഗിച്ച മൊബൈൽ നമ്പർ നൽകി കോവിൻ പോർട്ടലിൽ (selfregistration.cowin.gov.in) ലോഗിൻ ചെയ്യുക.
- ‘Raise an issue’ എന്നതിനു താഴെയുള്ള ‘Transfer a member to new mobile number’ ഓപ്ഷൻ തുറക്കുക.
- ‘Member Details’ എന്നതിനു താഴെ മാറ്റേണ്ട വ്യക്തിയുടെ പ്രൊഫൈൽ തിരഞ്ഞെടുക്കുക.
- ‘Transfer to’ എന്നതിനു താഴെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യപ്പെടേണ്ട മൊബൈൽ നമ്പർ നൽകി ചുവടെയുള്ള സത്യവാങ്മൂലം ടിക്ക് ചെയ്ത് ‘continue’ ക്ലിക്ക് ചെയ്യുക.
- പുതിയ മൊബൈൽ നമ്പറിൽ ലഭിക്കുന്ന വൺ ടൈം പാസ്വേഡ് നൽകിയാൽ ട്രാൻസ്ഫർ പൂർത്തിയാകും.
- പുതിയ നമ്പർ നൽകി കോവിൻ പോർട്ടലിൽ ലോഗിൻ ചെയ്താൽ അക്കൗണ്ട് അതിൽ കാണാനാകും.
- ഒരു തവണ കൈമാറ്റം ചെയ്ത അക്കൗണ്ട് തിരികെ ട്രാൻസ്ഫർ ചെയ്യാനാകില്ല.