ഗൂഗിള്‍ സേവനങ്ങള്‍ താല്‍ക്കാലികമായി തടസപ്പെട്ടു

0
744

ജി മെയിൽ അടക്കമുള്ള ഗൂഗിൾ സേവനങ്ങൾ ലോകവ്യാപകമായി ഏകദേശം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സേവനങ്ങൾ തടസപ്പെട്ടത്. സെർവറുകൾ പ്രവർത്തന രഹിതമായതാണ് കാരണമെന്നാണ് വിവരം. ഇതുവരെയും തടസങ്ങൾ പൂർണമായും മാറിയിട്ടില്ല.

ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പേ, യൂടൂബ് അടക്കമുള്ള സേവനങ്ങളും പ്രവർത്തന രഹിതമായിരുന്നു. ‘പ്രവർത്തന രഹിതം’ എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്.

Leave a Reply