ആമസോണിന്റെ പേരിൽ പുതിയ തട്ടിപ്പ്

0
836

ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വെബ് സൈറ്റായ ആമേസോണിന്റെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ആമസോണിൽ നിലവിലുള്ള സ്പിൻ & വിൻ വീൽ മാത്യകയിലാണ് തട്ടിപ്പ്. തട്ടിപ്പിനായി ഒരു വ്യാജ വെബ് സൈറ്റും അതിൽ ഒരു സ്പിൻ വീലും കാണാം. സ്പിൻ ചെയ്യുമ്പോൾ സമ്മാനം ലഭിച്ചെന്നും വാട്ട്സ് ആപ്പ് വഴി മറ്റുള്ളവർക്ക് ഷെയർ ചെയ്ത് സമ്മാനം സ്വന്തമാക്കാം എന്നും വെബ്സൈറ്റിൽ പറയുന്നു.

എന്നാൽ ഈ വെബ് സൈറ്റിന് ആമസോൺ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.ഏത് തരം തട്ടിപ്പാണ് എന്ന് കാത്തിരുന്ന് കാണാം. ലിങ്ക് ക്ലിക്ക് ചെയ്യുന്ന വഴി പേഴ്സണൽ വിവരങ്ങൾ നഷ്ടപ്പെടാമെന്ന് വിദഗ്ദർ ചൂണ്ടികാണിക്കുന്നു.

Leave a Reply