കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷൻ മംഗല്യ സമുന്നതി 2021-22 ഇപ്പോൾ അപേക്ഷിക്കാം.

0
606

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് വിവാഹ ധനസ ഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയുടെ മാനദണ്ഡങ്ങൾ.

  • അപേക്ഷകർ മുൻഗണന AAY (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗങ്ങളിലെ റേഷൻകാർഡ് ഉള്ളവരായിരിക്കണം.
  • വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ അമ്മ ആയിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ടത്.
  • പെൺകുട്ടി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന ആളായിരിക്കണം
  • മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹത്തിനാണ് ധനസഹായം നൽകുന്നത്.
  • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും ഒരുലക്ഷം (1,00,000/- രൂപയിൽ കവിയാൻ പാടുള്ളതല്ല.
  • വിവാഹിതയായ പെൺകുട്ടിയുടെ പ്രായം 22 വയസ്സിന് മുകളിലായിരിക്കണം. അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.
  • അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണ മായിട്ടുള്ളതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
  • ഒരു ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. ധനസഹായം അപേക്ഷകന്റെ അപേക്ഷകയുടെ ബാങ്ക് അക്കൗ ണ്ടിലേയ്ക്ക് നേരിട്ട് കൈമാറുന്നതാണ്.
  • മാതാപിതാക്കൾ മരണപ്പെട്ടുപോയി നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാവുന്നതും ധനസഹായം ടിയാളുടെ തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതുമാണ്.
  • ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള യോഗ്യരായ 200 പേർക്കാണ് ധനസഹായം അനുവദിക്കുന്നത്. ഒരേ വരുമാനപരിധിയിൽ ഉള്ളവരെ പരിഗണിക്കുമ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ടവർ ഭിന്നശേഷിക്കാർ വിവാഹിതയായ പെൺകുട്ടിയുടെ പ്രായം
  • തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകിയായിരിക്കും ആനുകൂല്യം അനുവദിക്കുന്നത്.
  • 2011 ഫെബ്രുവരി 10 നും 2021 ഡിസംബർ 31 നും ഇടയിൽ (2 തീയതികളും ഉൾപ്പെ ടെ) വിവാഹിതരായിട്ടുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത
  • അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15/01/2022 – 5 PM.

അപേക്ഷാഫോമിൽ മറ്റു വിവരങ്ങൾക്കും ആയി https://www.kswcfc.org/ സന്ദർശിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.