കേരള നോളജ് എക്കോണമി മിഷൻ തൊഴിൽ മേള ജനുവരി 6 ന് ആലപ്പുഴയിൽ

0
1667

തീയതി : 2022 ജനുവരി 6

സ്ഥലം : കാർമ്മൽ കോളജ് ഓഫ് എഞ്ചിനീയറിങ്, പുന്നപ്ര

കെഡിസ്ക്കും കേരള നോളജ് എക്കോണമി മിഷനും നടത്തുന്ന തൊഴിൽ മേള 2022 ജനുവരി 6 ന് ആലപ്പുഴയിൽ പുന്നപ്ര കാർമ്മൽ കോളജ് ഓഫ് എഞ്ചിനീയറങ്ങിൽ നടക്കും. 20 ലക്ഷം പേർക്ക് 5 വർഷം കൊണ്ട് തൊഴിൽ നൽകുന്ന കേരളത്തിന്റെ അഭിമാന പദ്ധതിയിൽ നിങ്ങൾക്കും പങ്കാളിയാകാം. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി www.knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0471 2737881.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ തൊഴിലന്വേഷകർക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് അവസരമുണ്ടാകും