കിഡ്ഗ്ലോവ്: വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും
സൈബർ സുരക്ഷയെക്കുറിച്ച് അറിയാം.

0
995

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും
സൈബർ സുരക്ഷയെക്കുറിച്ചറിയാൻ കിഡ് ഗ്ലോവ് വേദിയൊരുക്കുന്നു. സൈബര്‍ ലോകത്ത് സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാനും ചതിക്കുഴികളും, ഭീഷണികളും തട്ടിപ്പുകളും തിരിച്ചറിയാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ, സൈബര്‍ ആക്രമണങ്ങളുടെ സാങ്കേതികവശങ്ങളും പ്രത്യാഘാതങ്ങളും നിയമവശങ്ങളും പഠിപ്പിക്കുന്നതിനൊപ്പം ഡിജിറ്റല്‍ സുരക്ഷയിലും അവബോധം നൽകണം.

സൈബര്‍ സുരക്ഷ, തട്ടിപ്പുകൾ, സ്വകാര്യത സംരക്ഷണം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് മാത്രമല്ല അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കേരള പോലീസിന്റെയും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷന്റെയും (ISRA) സംയുക്താഭിമുഖ്യത്തിൽ ഓസ്‌ട്രേലിയൻ ഇസേഫ്റ്റി കമ്മീഷണറുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സംരംഭമാണ് ‘കിഡ് ഗ്ലോവ്’

കിഡ് ഗ്ലോവ് ലക്ഷ്യങ്ങൾ:

  • സൈബർ സുരക്ഷയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പരിശീലനവും നൽകുക.
  • അർഹരായ വിദ്യാർത്ഥികൾക്ക് നൂതന ഗവേഷണത്തിനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും അവസരങ്ങൾ നൽകുക.
  • സൈബർ സുരക്ഷയിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ ഒരു പഠന വേദി ഒരുക്കുക.
  • പരിശീലനത്തിലൂടെയും ആശയവിനിമയത്തിലൂടെയും വിവര സുരക്ഷയെക്കുറിച്ചുള്ള കാമ്പസ് അവബോധം വർദ്ധിപ്പിക്കുക
  • ഈ സംരംഭത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളും രജിസ്റ്റർ ചെയ്ത് 100% സൈബർ സാക്ഷരത കൈവരിക്കുക
  • ഈ സംരംഭത്തിൽ പങ്കെടുക്കുവാൻ https://www.kidglove.in വെബ്‌സൈറ്റിൽ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക.

Leave a Reply