പാചക വാതക വിതരണം : അഞ്ച് കിലോമീറ്റര്‍ വരെ ഫ്രീസോണ്‍

0
228

അംഗീകൃത പാചക വിതരണ ഏജന്‍സികള്‍ റീഫില്‍ ചെയ്ത സിലിണ്ടറുകള്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിക്കുന്നതിന് ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ഫ്രീസോണ്‍ ആയിരിക്കും. ബില്‍ തുകയില്‍ കൂടുതല്‍ തുക സര്‍വ്വീസ് ചാര്‍ജ്ജായി ഉപഭോക്താവില്‍ നിന്നും ഈടാക്കാന്‍ പാടില്ല.

അഞ്ചു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ 20 രൂപയും, 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 35 രൂപയും, 15 മുതല്‍ 20 കിലോമീറ്റര്‍ വരെ 45 രൂപയും, 20 കിലോമീറ്ററിന് മുകളില്‍ 60 രൂപയുമാണ് വീടുകളില്‍ എത്തിക്കുന്നതിനുള്ള നിയമാനുസൃത തുക. കൂടുതല്‍ ഈടാക്കുന്ന ഏജന്‍സികള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നൽകാം.

കൂടാതെ സിലിണ്ടറുകളുടെ അളവില്‍ സംശയം തോന്നിയാല്‍ ഉപഭോക്താവിന് ഭാരം അറിയാന്‍ അവകാശമുണ്ടെന്നും വിതരണക്കാരന്‍ സിലിണ്ടര്‍ തൂക്കി നല്‍കേണ്ടതുമാണ്. സിലിണ്ടര്‍ തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും തൂക്കം ബോധ്യപ്പെടുത്താത്ത

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.