Virtual Q booking facility is now available at Thiruvairanikkulam Temple, Aluva. Devotees can book through online.
നട തുറപ്പ് മഹോത്സവം : 2021 ഡിസംബർ 19 ഞായറാഴ്ച മുതൽ 2021 ഡിസംബർ 30 വ്യാഴം വരെ
Registration | രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകുക
ആദ്യമായി https://beta.thiruvairanikkulamq.com/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക
തുടർന്ന് താഴെപ്പറയുന്ന വിവരങ്ങൾ നല്കുക.
- Full Name (പൂർണ്ണമായ പേര്):
- Mobile Number (മൊബൈൽ നമ്പർ):
- Email (ഇ – മെയിൽ ഐഡി):
- Create Password
- Id Proof Type
- ID proof Number:
- Age തുടങ്ങിയ വിവരങ്ങൾ കൊടുത്ത് രജിസ്ട്രേഷൻ നടത്തുക.
നിബന്ധനകളും വ്യവസ്ഥകളും | Terms & Conditions
- വെർച്ച്വൽ ക്യൂ ബുക്കിങ് സൗജന്യമായി നടത്താവുന്നതാണ്.
- കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അതാത് സമയത്തെ കോവിഡ് മാനദണ്ഡ പ്രകാരമുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായി ബുക്കിങ് പുന:ക്രമികരിക്കുന്നതിനോ റെദ്ദാക്കുന്നതിന്നോ ഉള്ള അധികാരം ക്ഷേത്ര ട്രസ്റ്റിന് ഉണ്ടായിരിക്കുന്നതാണ്.
- വെർച്ച്വൽ ക്യൂ ബുക്കിങ്ങിലൂടെ ഭക്തജനങ്ങൾക്ക് സൗകര്യ പ്രദമായ തീയതിയിലും സമയത്തും ദർശനത്തിന് അവസരം ലഭിക്കുന്നതാണ്.
- ഒരു ലോഗിൻ ഐഡിയിൽ നിന്ന് പരമാവധി 6 പേർക്ക് ദർശനത്തിന് ബുക്കിങ് നടത്താവുന്നതാണ്.
- ദർശനത്തിനെത്തുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ നിർബന്ധമായും കോവിഡ് വാക്സിനെടുത്ത സർട്ടിഫിക്കറ്റിൻ്റെ കോപ്പി വെർച്ച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറിൽ പരിശോധനക്ക് നൽകേണ്ടതാണ്.
- 18 വയസ്സിൽ താഴെയുള്ള ദർശനത്തിനെത്തുന്ന ഭക്തർ ആധാർ കാർഡ് അല്ലെങ്കിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖ വെർച്ച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറിൽ പരിശോധനക്ക് നൽകേണ്ടതാണ്.
- ബുക്കിങ് കൺഫർമേഷൻ ആക്കുമ്പോൾ ലഭിക്കുന്ന പേജിൻ്റെ കോപ്പി പ്രിൻ്റ് എടുത്തോ മൊബൈലിലോ ക്ഷേത്ര പാർക്കിങ്ങ് ഗ്രൗണ്ടുകളായ കൈലാസം,സൗപർണ്ണിക എന്നിവയിലുള്ള വെർച്ച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറിൽ നൽകി ദർശന പാസ്സ് വാങ്ങിയതിന് ശേഷം ക്ഷേത്ര ഗോപുരത്തിനകത്തേക്ക് പ്രവേശിക്കേണ്ടതാണ്.
- ദർശനത്തിനെത്തുവർ കോവിഡ് പ്രതിരോധ ഉപാധികളായ മാസ്ക്,സാനിറ്റൈസർ എന്നിവ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതാണ്.
- ഭക്തജനങ്ങൾക്ക് ആവശ്യമായ വഴിപാടുകൾ ക്ഷേത്രത്തിൻ്റെ വെബ്സൈറ്റിലൂടെ ഓൺലൈനായോ ക്ഷേത്രത്തിൽ സജ്ജികരിച്ചിരിക്കുന്ന വഴിപാട് കൗണ്ടറിലൂടെ രസീത് വാങ്ങിയോ നടത്താവുന്നതാണ്.