ഡോ. സൈജു ഖാലിദ് ലോക്‌ഡൗണിലും വ്യത്യസ്തൻ

0
1007

സംസ്ഥാന ഗവണ്മെന്റ് വനമിത്ര പുരസ്‌കാര ജേതാവ് ഡോ സൈജു ഖാലിദ് ഈ ലോക്ക് ഡൌൺ കാലവും വൃക്ഷ വ്യാപനത്തിനായി പ്രയോജനപ്പെടുത്തുകയാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹം നടത്തിയ നന്മ മരം ചലഞ്ചിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി നൂറു കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ നന്മ മരം എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ ഡി. ഐ. ജി സന്തോഷ്‌ സുകുമാരൻ അടക്കം നിരവധി പ്രമുഖർ നന്മ മരം ലോക്ക് ഡൌൺ ചലഞ്ചിൽ ഭാഗമായിക്കഴിഞ്ഞു. മോട്ടിവേഷണൽ സ്‌പീക്കറും, സൈക്കോജിസ്റ്റുമായ ഡോ. സൈജു ഖാലിദ് പങ്കെടുക്കുന്ന പരിപാടികളിൽ എല്ലാം മരം നടുന്ന പതിവുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ നടന്നിട്ടുണ്ട്. എണ്ണായിരത്തിൽ അധികം നന്മ മരങ്ങൾ ഇതിനോടകം വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പങ്കെടുത്ത ഏതാണ്ട് രണ്ടര ലക്ഷത്തോളം ശ്രോതാക്കളിലേക്കും പ്രകൃതി സംരക്ഷണ സന്ദേശവും പങ്കുവെക്കുവാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ചത്.

നന്മ മരം വൃക്ഷ വ്യാപനത്തിൽ പങ്കെടുത്ത ചിലർ

ഡോ. ശരണ്യ ജയകുമാർ, തമിഴ് നാട്
ഡോ . ഇക്രാം ഖുറേഷി , രാജസ്ഥാന്‍
ഡോ. ഗൗതം ഭക്‌ത പശ്ചിമ ബംഗാൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.