വിദേശജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; പാസ്‌പോർട്ട് സേവ പോർട്ടൽ വഴി അപേക്ഷിക്കണം

0
732

വിദേശത്തു ജോലി തേടുന്നവർക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോർട്ട് ഓഫീസുകളിൽനിന്ന് ലഭിക്കാൻ ഓൺലൈൻ ആയി അപേക്ഷിക്കണം. സംസ്ഥാന പോലീസിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

പാസ്പോർട്ട് സേവ പോർട്ടലിൽ അപേക്ഷ നൽകേണ വിധം

  1. ഇതിനായി പാസ്പോർട്ട് സേവ പോർട്ടൽ https://www.passportindia.gov.in/AppOnlineProject/online/pccOnlineApp ൽ രജിസ്റ്റർ ചെയ്യണം.
  2. ‘Apply for for Police Clearance Certificate ‘ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച ശേഷം സമർപ്പിക്കുക.
  3. തുടർന്ന് view saved submitted application എന്നതിൽ pay and schedule appointment select ചെയ്യണം.
  4. പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതിൽ അപേക്ഷയുടെ റഫറൻസ് നമ്പർ ഉണ്ടാകും.
  5. അപ്പോയ്മെന്റ് ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്പോര്ട്ട് സേവാ കേന്ദ്രത്തിൽ എത്തണം

സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്ര സർക്കാരിനു മാത്രമാണെന്നാണ് ഹൈക്കോടതി ഉത്തരവ്. ‘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ എന്നതിനുപകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റാകും നൽകുക. ഇതാകട്ടെ, സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും നൽകുക. ഈ സർട്ടിഫിക്കറ്റിനായി അപേക്ഷകൻ ജില്ലാ പോലീസ് മേധാവിക്കോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ അപേക്ഷ നൽകണം. 500 രൂപയാണ് ഫീസ്.

അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽകേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply