ട്രൂകോളർ വേണ്ട; ഫോണിൽ വിളിക്കുന്നവരുടെ പേര് ഇനി അറിയാം

0
506

മൊബൈൽ ഫോണിൽ വിളിക്കുന്നവരുടെ പേര് ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.

ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടത്താൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടു. പ്രാരംഭനടപടികൾ ഏതാനും മാസങ്ങൾക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പി.ഡി.വഗേല പറഞ്ഞു.

ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും ട്രൂകോളറിൽ സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽരേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.