ലോക്ഡൗണിലെ കുരുന്നു ‘പ്രതിഭ ‘

0
1169

ലോക്ഡൗൺ കാലം പഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് ഇലിപ്പക്കുളം പുതുശ്ശേരിൽ സമീൻ മുഹമ്മദ്‌. കവിത രചന, ചിത്ര രചന, പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ പ്രവർത്തനങ്ങളിൽ സമീൻ മുഴുകിയിരിക്കുന്നു. ശുചിത്വത്തെ കുറിച്ച് എഴുതിയ കവിത സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനതല കവിത രചന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വിവിധ ഇനങ്ങളിലായി നിരവധി സമ്മാനങ്ങളും സമീൻ ഇതിനോടകം നേടിയിട്ടുണ്ട്. പാഴ്‌വസ്തുക്കളും പേപ്പറും ഉപയോഗിച്ച് നിരവധി കരകൗശല വസ്തുക്കൾ നിർമിക്കുന്നു ണ്ട്. ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ സമീൻ ഇലിപ്പക്കുളം പുതുശ്ശേരിൽ അഡ്വ. സുമീർ ഖാലിദിന്റെയും, അധ്യാപികയായ സമീന ബീഗത്തിന്റെയും മകനാണ്. സോനം ഫാത്തിമ സഹോദരിയാണ്.
സംസ്ഥാന ഗവണ്മെന്റ് വനമിത്ര അവാർഡ് ജേതാവും സൈക്കോളജിസ്റ്റുമായ ഡോ സൈജു ഖാലിദിന്റെ സഹോദര പുത്രൻ കൂടിയാണ് സമീൻ

സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ച കവിത

Leave a Reply