നിങ്ങളുടെ വാഹനം 2019 മാർച്ച് 31 നു ശേഷമുള്ളതാണോ? എങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ദിക്കുക.

0
795

നിങ്ങളുടെ വാഹനം 2019 മാർച്ച് 31 നു ശേഷമുള്ളതാണോ? എങ്കിൽ ഹൈ സെകൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റി (HSRP) നെക്കുറിച്ചുള്ള ഈ വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക.

1. 2019 ഏപ്രിൽ ഒന്നു മുതലുള്ള എല്ലാ വാഹനങ്ങളിലും HSRP നിർബന്ധമാണ്.

2. ഈ വാഹനങ്ങൾക്കുള്ള HSRP വാഹന ഡീലർ അധിക ചാർജ് ഈടാക്കാതെ നിങ്ങൾക്ക് നൽകി വാഹനത്തിൽ ഘടിപ്പിച്ചു തരേണ്ടതാണ്.

3. അഴിച്ചു മാറ്റാൻ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ് വഴിയാണ് ഇത് വാഹനത്തിൽ പിടിപ്പിച്ചു നൽകുന്നത്. ശ്രദ്ധിക്കുക – ഡീലർ നിങ്ങൾക്ക് ഘടിപ്പിച്ച് നൽകേണ്ടതാണ്.

4. ഇരുചക്ര വാഹനങ്ങളിൽ മുന്നിലും പിറകിലുമായി രണ്ട് HSRP കൾ ഉണ്ടാകും. അതേ സമയം കാറുകൾ മുതലുള്ള വാഹനങ്ങളിൽ ഈ രണ്ടിനു പുറമെ വിൻഡ് സ്ക്രീനിൽ പതിപ്പിക്കാൻ തേർഡ് നമ്പർ പ്ലേറ്റ്/സ്റ്റിക്കറും ഉണ്ടാകും.

5. മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾക്ക്‌ പ്രത്യേകം സീരിയൽ നമ്പർ കാണും. ഇത് വാഹൻ സൈറ്റിൽ വേർതിരിച്ചു രേഖപ്പെടുത്തിയിരിക്കും.

6. ഒരു വാഹനത്തിൽ പിടിപ്പിച്ചിട്ടുള്ള HSRP യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളിൽ പിടിപ്പിക്കുവാനോ പാടുള്ളതല്ല.

7. അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ HSRP ക്ക് കേടുപാടുകൾ പറ്റിയാൽ, ആ കേടുപറ്റിയ HSRP ഡീലർഷിപ്പിൽ തിരികെ നൽകി പുതിയ HSRP വാങ്ങാം. ഇതിന് വില നൽകേണ്ടതാണ്. ഇങ്ങനെ കേടുപറ്റി തിരികെ വന്ന HSRP കളെ ക്കുറിച്ചുള്ള തെളിവു സഹിതമുള്ള രേഖകൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും വാഹൻ സൈറ്റിൽ ഈ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ട ഉത്തരവാദിത്വവും അതത് ഡീലർ/HSRP ഇഷ്യൂയിംഗ് ഏജൻസിക്കാണ്.

8. ടു വീലറിൽ ഏതെങ്കിലും ഒരു HSRP ക്ക് മാത്രമാണ് കേടുപറ്റിയതെങ്കിൽ ആ ഒരെണ്ണം മാത്രമായി തിരികെ നൽകി മാറ്റി വാങ്ങാവുന്നതാണ്. ആ ഒരെണ്ണത്തിന്റെ വില മാത്രം നൽകിയാൽ മതിയാകും.

9. കാർ മുതലുള്ള വാഹനങ്ങളിലും ആവശ്യമെങ്കിൽ ഒരു നമ്പർ പ്ലേറ്റ് മാത്രമായി മാറ്റി വാങ്ങാവുന്നതാണ്. എന്നാൽ ഇവിടെ അത്തരം സാഹചര്യത്തിൽ ഒരെണ്ണത്തിന്റെ കൂടെ വിൻഡ് സിക്രീനിൽ പതിപ്പിക്കേണ്ട തേർഡ് നമ്പർ പ്ലേറ്റ് / സ്റ്റിക്കറും കൂടെ വാങ്ങേണ്ടതാണ്. തേർഡ് നമ്പർ പ്ലേറ്റ് / സ്റ്റിക്കർ കേടായാൽ അത് മാത്രമായും മാറ്റി വാങ്ങാവുന്നതാണ്.

10. ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ, ഉടൻ തന്നെ ആ വിവരം പോലീസിലറിയിച്ച് FIR രജിസ്റ്റർ ചെയ്യേണ്ടതാണ്. ആ FIR പകർപ്പുൾപ്പെടെ നൽകിയാൽ മാത്രമേ പുതിയ ഹൈ സെകൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് നൽകുകയുള്ളൂ.

ശ്രദ്ധിക്കുക – ക്രിമിനൽ പ്രവർത്തികൾക്കായി വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ഹൈ സെകൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് വാഹനത്തോളം പ്രധാന്യമുള്ള ഭാഗമാണ്. അത് ഇളക്കി മാറ്റുന്നതും നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്നതും ഗുരുതര കുറ്റകൃത്യമാണ്. കടപ്പാട് : മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, കേരള

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.