ഷോപ്പുകൾ, ആഫീസുകൾ, ആശുപത്രികൾ, മൽസ്യബന്ധന തൊഴിൽ മേഖല, എന്നിവിടങ്ങളിൽ സ്വന്തം ആവശ്യങ്ങൾക്കായും ജോലി ആവശ്യാർത്ഥവും സന്ദർശിക്കേണ്ടവർ QR കോഡ് ഉപയോഗിച്ചോ നേരിട്ടു വിവരങ്ങൾ ചേർത്തോ covid19jagratha.kerala.nic.in
അഥവാ കോവിഡ് ജാഗ്രത പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.
മത്സ്യബന്ധന തൊഴിലാളികൾക്കു വള്ളങ്ങൾ/ബോട്ടുകൾ വിവരങ്ങൾ സഹിതം രെജിസ്റ്റർ ചെയ്യാതെ ജോലി ചെയ്യാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല. ഷോപ്പുടമകൾ ആഫീസ് മേലധികാരികൾ എന്നിവർ QR കോഡ് രജിസ്റ്റർ ചെയ്തു അതിന്റെ കോപ്പി അവരുടെ സ്ഥാപനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കേണ്ടതാണ്. ആവശ്യമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ കണ്ട്രോൾ കേന്ദ്രങ്ങളുമായോ ബന്ധപ്പെടേണ്ടതാണ്. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ഈ സംവിധാനം എല്ലാവരും നിർബന്ധമായും ഉപയോഗപ്പെടുത്തേണ്ടതാണ്. ഫോണിലും നെറ്റിലും സൗകര്യം ഇല്ലാത്തവരെ സഹായിക്കാൻ അതത് മേഖലയിലെ ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്.