മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാം : ചില വഴികൾ

0
850

രോഗം പടരുന്നത് തടയുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് നിരവധിയാളുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. കുറച്ചധികം ദിവസങ്ങൾ തനിച്ചു ഒരു മുറിയിൽ കഴിയേണ്ടി വരുന്നത് പലരിലും പല മാനസിക സമ്മർദ്ദങ്ങളും സൃഷ്ടിച്ചേക്കാം. എന്നാൽ, അതു മറികടക്കാൻ നമുക്ക് സാധിക്കും. അതിനായി, നിങ്ങൾക്കു ലഭിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കുക. വ്യായാമവും കൃത്യസമയത്ത് ഭക്ഷണവും മതിയായ ഉറക്കവും ഉൾപ്പെടെ ആരോഗ്യകരമായ ചിട്ടകൾ ജീവിതത്തിൽ കൊണ്ടുവരാനും, വായിക്കാനും എഴുതാനും സർഗാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടാനുമൊക്കെ ശ്രമിക്കുക. എന്തു പ്രയാസമുണ്ടായാലും സഹായഹസ്തവുമായി ഓടിയെത്താൻ ആരോഗ്യപ്രവർത്തകരൊപ്പമുണ്ടു താനും. അതുകൊണ്ട്, ഭയപ്പെടാതിരിക്കുക. നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും നിങ്ങൾക്ക് ഒപ്പമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.