ഐ.ബി.യില്‍ 2000 അസിസ്റ്റന്റ് ഇന്റലിജന്‍സ് ഓഫീസര്‍; ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം

0
640

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/എക്സിക്യുട്ടീവ് തസ്തികയിൽ 2000 ഒഴിവുകൾ. ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തിൽ ഏഴ് കേന്ദ്രങ്ങളുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായപരിധി: 18-27 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷത്തെയും വയസ്സിളവുണ്ട്. വിധവകൾ, വിവാഹമോചനം നേടിയവരും പുനർവിവാഹിതരാകാത്തതുമായ സ്ത്രീകൾ എന്നിവർക്ക് 35 വയസ്സുവരെ അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

അപേക്ഷ: അപേക്ഷ ഓൺലൈനായാണ് നൽകേണ്ടത്. വിശദവിവരങ്ങളും അപേക്ഷ അയയ്ക്കാനുള്ള ലിങ്കും www.mha.gov.in, www.ncs.gov.inഎന്നീ വെബ്സൈറ്റുകളിലുണ്ട്.

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിങ്ങനെ ഏഴ് കേന്ദ്രങ്ങളാണ് ഓൺലൈൻ പരീക്ഷയ്ക്കുള്ളത്. അപേക്ഷയിൽ അനുയോജ്യമായ മൂന്ന് കേന്ദ്രങ്ങൾ സൂചിപ്പിക്കാം. പരീക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്.സി, എസ്.ടി. വിഭാഗക്കാർ എന്നിവർ പരീക്ഷാഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2020 ജനുവരി 9.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.