കോസ്റ്റ് ഗാർഡിൽ ഒഴിവ് : 350 നാവിക്/ യാന്ത്രിക്

0
631

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. 2021 ജൂലായ് 2 മുതൽ അപേക്ഷ സമർപ്പിക്കാം. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.

ഒഴിവുകൾ:
1. നാവിക് (ജനറൽ ഡ്യൂട്ടി)- 260,
2.നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 50,
3.യാന്ത്രിക് (മെക്കാനിക്കൽ)- 20,
4. യാന്ത്രിക് (ഇലക്ട്രിക്കൽ)- 13,
5.യാന്ത്രിക് (ഇലക്ട്രോണിക്സ്)- 7

യോഗ്യത :
നാവിക് (ജനറൽ ഡ്യൂട്ടി): മാത്സ്, ഫിസിക്സ് പഠിച്ച് 10+2 പാസ്
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) : പത്താം ക്ലാസ് പാസായിരിക്കണം

യാന്ത്രിക് :
പത്താം ക്ലാസ് പാസായിരിക്കണം. മൂന്നോ നാലോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ ഡിപ്ലോമ. അല്ലെങ്കിൽ പ്ലസ്ടവും രണ്ടോ മൂന്നോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോ ണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) ഡിപ്ലോമ. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എന്നീ വിഷയങ്ങൾക്ക് തത്തുല്യമായ വിഷയങ്ങളും പരിഗണിക്കും.

പ്രായം: 18-22 വയസ്സ്. നാവിക് (ജി.ഡി.), യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) നാവിക് (ഡി.ബി.) , തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഏപ്രിൽ ഒന്നിനും – 2004 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

അപേക്ഷിക്കാൻ https://joinindiancoastguard.cdac.in/ സന്ദർശിക്കുക. അവസാന തീയതി 2021 ജൂലായ് 16

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.