Jeevika Job Fair 2022 (ജീവിക 2022) തൊഴിലന്വേഷകർക്ക് 31-ാം തീയതി വരെ രജിസ്റ്റർ ചെയ്യാം

0
837

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി മാസം 8, 9 തീയതികളിൽ നടത്തുന്ന മെഗാ ജോബ് ഫെയർ ജീവിക – 2022 (Jeevika 2022) ലേക്ക് തൊഴിലന്വേഷകർക്ക് ഡിസംബർ 21 മുതൽ ജനുവരി 2 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം 2500 കടന്നതിനാൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ലെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു. 42 കമ്പനികളിലേക്കായി 2124 തൊഴില്‍ അവസരങ്ങളാണു പ്രതീക്ഷിക്കുന്നത്. ഇതില്‍ 1916 ഒഴിവുകള്‍ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തു.

മികച്ച ഉദ്യോഗാർത്ഥികളെ തേടുന്ന തൊഴിൽദാതാക്കൾക്ക് Kerala State Job Portal വെബ്സൈറ്റ് www.statejobportal.kerala.gov.in എന്നതിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജിൽ മേള സംഘടിപ്പിക്കുന്നത്.

മെഗാ ജോബ് ഫെയറിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർ കഴിയുന്നതും വേഗം രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. അസാപ്പ്, എംപ്ലോയ്മെന്റ് ഓഫീസ്, വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവ മുഖാന്തരം വിവിധ നൈപുണ്യ പരിശീലനങ്ങൾ ലഭിച്ചവർക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ തങ്ങൾക്ക് അനുവദിച്ച സമയത്ത് തന്നെ എത്തുവാൻ ശ്രദ്ധിക്കണം.

Date: 08 Jan 2022 – 09 Jan 2022

Time: 10:00 am to 05:00 pm

Venue: Bharata Mata College, Seaport – Airport Rd, Thrikkakara, Edappally, Ernakulam, Kerala 682021

മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ ഷിബു കെ. അബ്ദുൾ മജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ അനിതാ ഏലിയാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജോബ് ഫെയറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടാം.

Participating Companies

  1. GIZA HUB 
  2. TECACS IT GROUP PVT LTD 
  3. DCC BUILDING SOLUTIONS 
  4. Eyne Tech Services Pvt. Ltd. 
  5. KERALA STEDS 
  6. Ageas Federal Life Insurance 
  7. Loyal IT Solutions 
  8. Sree Narayana Institute of Medical Sciences(SNIMS) 
  9. Sai Service Private Ltd 
  10. ANASWARA OFFSET PVT LTD 
  11. Radisson Blu Hotel 
  12. Malayalam Motors Pvt Ltd 
  13. NEWCARE HYGIENE SOLUTIONS PVT. LTD. 
  14. ACCURA WATER STORE 
  15. Futura Labs Technologies LLP 
  16. Alfaone Retail Pharmacies Pvt Ltd (Aster Pharmacy) 
  17. SISSCOL 
  18. Essar Engineers 
  19. RELIANCE NIPPON LIFE INSURANCE CO LTD 
  20. Zenbiz Technologies Pvt.Ltd 
  21. BHARTI AXA LIFE INSURANCE COMPALY LTD 
  22. SHRIRAM GENERAL INSURANCE CO LTD

ജോലി ഒഴിവുകൾ അറിയാം http://www.statejobportal.kerala.gov.in/publicSiteJobs/jobSearch?jobFair=4 ലിങ്ക് സന്ദർശിക്കുക.

Kerala State Job Portal കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.