ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജിൽ തൊഴിൽ മേള

0
978

ശാസ്താംകോട്ട കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ്‌ കോളേജിലെ പ്ളേസ്മെന്റ് സെല്ലും കേരള സർക്കാരിന്റെ കൊല്ലം ജില്ല എംപ്ലോയിബിലിറ്റി സെന്ററും സംയുക്തമായി കോളേജിൽ വെച്ച് 2021 ജനുവരി 15നു തൊഴിൽ മേള സംഘടിപ്പിക്കുന്നു.

വിവിധ മേഖലകളിൽ നിന്നുള്ള 15 ഓളം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ മേളയിൽ ഏകദേശം 700 ഓളം ഒഴിവുകളാണ് നിലവിലുള്ളത്. അടിസ്ഥാന യോഗ്യത :പ്ലസ് ടു. യോഗ്യതയുടെയും നൈപുണ്യതയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുക്കുന്നത്. 35വയസിൽ താഴെ ഉള്ളവർക്കാണ് മേളയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. 2021 ജനുവരി 13 ബുധനാഴ്ച്ച രാവിലെ 10മണി മുതൽ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ക്യാമ്പസ്‌ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.

https://ksmdbc.ac.in/mini-job-fair-on-jan-15-2021/ എന്ന വെബ് സെറ്റ് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർ . ദേവസ്വം ബോർഡ് കോളേജിലെ നിലവിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമാണ്.

ഫിനാൻസ്, ബാങ്കിംഗ്, അക്കൗണ്ട്സ്, മാർക്കറ്റിംഗ്, ഐ.ടി, ഇലക്ട്രോണിക്സ്, എച്ച്.ആർ, പ്രിന്റിംഗ് & പബ്ലിഷിംഗ്, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിലാണ് തൊഴിലവസരമുള്ളത് . പൂർണമായും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപെടുന്ന മേളയിൽ അനുവദിച്ചിരിക്കുന്ന സമയത്തു മാത്രമേ ഉദ്യോഗർത്ഥികൾ എത്തിച്ചേരുവാൻ പാടുള്ളു എന്ന് പ്രിൻസിപ്പൽ Dr. K S അനിൽ കുമാർ അറിയിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.