SBI യിൽ 2000 ഒഴിവുകൾ, ശമ്പളം: 23,700–42,020 രൂപ അവസാന തീയതി ഡിസംബർ 4

0
861

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫിസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2020ഡിസംബർ 4 ആണ്.ശമ്പളം: 23,700–42,020 രൂപ 
വിദ്യാഭ്യാസ യോഗ്യത (2020 ഡിസംബർ31ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ 2020 ഡിസംബർ 31 ന് അകം യോഗ്യത നേടിയെന്നു തെളിയിക്കുന്ന രേഖ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

പ്രായം: 01–04–2020 ൽ 21– 30. അപേക്ഷകർ 1990 ഏപ്രിൽ രണ്ടിനു മുൻപോ 1999 ഏപ്രിൽ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്ക് 10 വർഷവും (പട്ടികവിഭാഗം– 15, ഒബിസി –13) ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്. 
തിരഞ്ഞെടുപ്പ്: ഓൺലൈൻ രീതിയിൽ പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ടാകും. ഡിസംബർ 31, ജനുവരി 2, 4, 5 തീയതികളിൽ പ്രിലിമിനറി പരീക്ഷ നടക്കും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഇംഗ്ലിഷ് ലാംഗ്വേജ് (30 ചോദ്യം), ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ് (35 ചോദ്യം), റീസണിങ് എബിലിറ്റി (35 ചോദ്യം) എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്. ഓരോ വിഭാഗത്തിനും 20 മിനിറ്റ് വീതം ദൈർഘ്യമുണ്ടാകും.

പ്രിലിമിനറി പരീക്ഷയ്‌ക്കു ശേഷം ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ജനുവരി 29 നു മെയിൻ പരീക്ഷ നടത്തും. മെയിൻ പരീക്ഷയിൽ ഒബ്‌ജക്‌റ്റീവ് മാതൃകയിലുള്ള 200 മാർക്കിന്റെ ചോദ്യങ്ങളും (മൂന്നു മണിക്കൂർ) ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലുള്ള 50 മാർക്കിന്റെ (അര മണിക്കൂർ) ചോദ്യങ്ങളുമാണുള്ളത്. റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (45 ചോദ്യം), ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രെറ്റേഷൻ (35 ചോദ്യം), ജനറൽ/ഇക്കോണമി/ ബാങ്കിങ് അവയർനെസ് (40 ചോദ്യം), ഇംഗ്ലിഷ് ലാംഗ്വേജ് (35 ചോദ്യം) എന്നീ വിഭാഗങ്ങളിലാണ് മെയിൻ പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.
എഴുത്തുപരീക്ഷയ്‌ക്ക് ശേഷം അഭിമുഖം (50 മാർക്ക്) അല്ലെങ്കിൽ ഗ്രൂപ്പ് എക്സർസൈസും (20 മാർക്ക്) അഭിമുഖവും (30 മാർക്ക്) മുഖേന തിരഞ്ഞെടുപ്പ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടു വർഷം പ്രൊബേഷനുണ്ടാകും.

പരീക്ഷാകേന്ദ്രം കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തും. ലക്ഷദ്വീപിൽ കവരത്തിയിലാണ് കേന്ദ്രം. 
എസ്‌ബിഐ പ്രൊബേഷനറി ഓഫിസർ തസ്‌തികയിലേക്ക് ഇതിനു മുൻപു നാലു തവണ പരീക്ഷ എഴുതിയ ജനറൽ വിഭാഗക്കാരായ ഉദ്യോഗാർഥികൾ അപേക്ഷിക്കാൻ അർഹരല്ല. ഒബിസി വിഭാഗത്തിനും അംഗപരിമിതർക്കും ഏഴാണു പരിധി. പട്ടികവിഭാഗക്കാർക്ക് ഈ വ്യവസ്‌ഥ ബാധകമല്ല. 

അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് ഫീസ് ഇല്ല. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയുപയോഗിച്ച് ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 
അപേക്ഷിക്കേണ്ട വിധം: www.bank.sbi/careers, www.sbi.co.in/careers എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം.നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.