പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷൻ 2020 ഡിസംബർ 3, 4, 5 തീയതികളിൽ

0
754

പോളിടെക്നിക് കോളജുകളിലെ ഒഴിവു നികത്താൻ കോളജ് അടിസ്ഥാനത്തിൽ 2020 ഡിസംബർ 3, 4, 5 തീയതികളിൽ പോട്ട് അഡ്മിഷൻ നടത്തും. www.polyadmission.org ൽ vacancy position ലിങ്ക് വഴി ഒഴിവുകൾ മനസ്സിലാക്കാം. 2020 ഡിസംബർ 1, 2 തീയതികളിൽ വെബ്സൈറ്റ് വഴി Spot Admission Registration ലിങ്ക് വഴി റജിസ്ട്രർ ചെയ്യാം. സ്ഥാപനത്തിന്റെ പേര് ഓൺ ലൈനായി സിലക്ട് ചെയ്യണം. എത് സ്ഥാപനങ്ങൾ വേണമെങ്കിലും സിലക്ട് ചെയ്യാം.

ഓപ്ഷൻ നൽകേണ്ടതില്ല. റജിസ്റ്റർ ചെയ്യാത്തവരെ പങ്കെടുപ്പിക്കില്ല. ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചു റജിസ്ട്രേഷൻ പൂർത്തിയാക്കാം. സ്പോട്ട് അഡ്മിഷൻ സമയക്രമം വെബ്സൈറ്റിൽ പരിശോധിച്ച് അപേക്ഷകർ കോളജുകളിൽ ഹാജരാകണം. ഒന്നിലേറെ സ്ഥാപനങ്ങളിൽ ഹാജരാകാൻ ആഗ്രഹിക്കുന്നവർ പ്രോക്സിഫോം പൂരിപ്പിച്ച് അപേക്ഷകന്റെയും രക്ഷിതാവിന്റെയും ഒപ്പോടുകൂടി ഹാജരാക്കണം.

Leave a Reply