തൊഴിലധിഷ്ഠിത പരിശീലനം

0
620

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ആരംഭിക്കും. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്നു. +2, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം.

എസ്.സി, എസ്.ടി, ബി.പി.എൽ, മത്സ്യബന്ധനം, ട്രാൻസ്‌ജെൻഡർ, ഒറ്റ രക്ഷാകർത്താവുള്ള കുട്ടികൾ എന്നീ വിഭാഗത്തിൽപെടുന്നവർക്ക് സ്‌കോളർഷിപ്പിലൂടെ കോഴ്‌സ് പൂർത്തീകരിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഏപ്രിൽ 22. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.

Leave a Reply