9 ൽ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉള്ളവര്‍ തിരിച്ചു നല്‍കണം

0
959

കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തം പേരിൽ പരമാവധി ഒൻപതു സിം കാർഡുകളേ കൈവശം വെക്കാനാകൂ. അധികമുള്ള കാർഡുകൾ 2021 ജനുവരി പത്തിനോ അതിന് മുമ്പായോ അതാത് സേവന ദാതാക്കൾക്ക് തിരിച്ചു നൽകാനാണ് നിർദേശം. അധികമുള്ളവ തിരിച്ചു നൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ, കുറേക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാർഡുകളുടെ കണക്ഷൻ താനേ റദ്ദാകാറുണ്ട്.

ഒന്നിലധികം സിം കാർഡുകൾ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ ഭാഗമായാണ് 2018-ൽ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ കസ്റ്റമർ വെരിഫിക്കേഷൻ നടപടികളിൽ സർക്കാർ ഭേദഗതി വരുത്തിയത്.

Leave a Reply