ജയിലുകളിൽ മാസ്ക് നിർമ്മിക്കാൻ തീരുമാനം.

0
850

കോവിഡ്-19ൻ്റെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് ക്ഷാമവും വിലവവർദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാൽ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ പ്രിസണുകളിൽ അടിയന്തിര നിർമ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായിരിക്കും. കേരളം ഒറ്റക്കെട്ടായാണ് കോവിഡ്-19 പകർച്ചവ്യാധിയെ നേരിടുന്നത്. ആ ഉദ്യമത്തിൽ ജയിൽ അന്തേവാസികളും തങ്ങളാൽ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.