അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിനു പോകുമ്പോൾ ഇവർ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പോലീസിനെ കാണിച്ചാൽ മതി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാരും മറ്റു ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ് ജീവനക്കാർ, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്‌നീഷ്യൻമാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ, സ്വകാര്യ സുരക്ഷ ജീവനക്കാർ, പാചകവാതക വിതരണ ജീവനക്കാർ, പെട്രോൾ ബങ്ക് ജീവനക്കാർ എന്നിവരെയാണ് പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്.
Related Posts
ഓണത്തിന് വിറ്റത് 757 കോടി രൂപയുടെ മദ്യം
31 Aug 2023
പ്രഥമ പരിസ്ഥിതി പ്രഭ പുരസ്‌കാരം ഡോ സൈജു ഖാലിദിന്
16 Feb 2023