കഴിഞ്ഞ ദിവസങ്ങളിൽ പേ–ടിഎമ്മിന്റേതെന്ന പേരിൽ ഒരു എസ്എംഎസ് പ്രചരിക്കുന്നുണ്ട്. 3500 രൂപ പേ–ടിഎം ഈ നമ്പറിലേക്ക് അയച്ചിട്ടുണ്ടെന്നും താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫ്രീയായി കിട്ടുന്ന തുക സ്വന്തമാക്കാമെന്നുമാണ് മെസേജിന്റെ ചുരുക്കം. രാജസ്ഥാനിൽ നിന്നാണ് ഈ മെസേജുകൾ വരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിവിധ നമ്പറുകളിൽ നിന്നാണ് മെസേജുകൾ വരുന്നത്.
ഇത്തരം ഒരു മെസേജ് കണ്ടാല്‍ ചാടിക്കയറി ക്ലിക്ക് ചെയ്യാൻ പോകരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്. എസ്എംഎസിലുള്ള ലിങ്കില്‍ പ്രവേശിച്ചാല്‍ പ്രത്യക്ഷത്തില്‍ പേ–ടിഎം വെബ്‌സൈറ്റില്‍ എത്തിയതു പോലെയായിരിക്കാം തോന്നുക. 3500 ലഭിക്കാൻ വേണ്ടി ഉപയോക്താവിന്റെ വിവരങ്ങളെല്ലാം ഇവിടെ നൽകേണ്ടിവരും. ഇതെല്ലാം ഭാവിയിൽ ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണെന്നാണ് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.