ഇന്ത്യയിലെ ആദ്യ 5ജി സ്മാർട്ഫോണ് പുറത്തിറക്കുന്ന കമ്പനിയാണ് റിയൽമി. റിയൽമി എക്സ്50 പ്രോ 5ജി സ്മാർട്ഫോൺ 2020 ഫെബ്രുവരി 24 ന് പുറത്തിറങ്ങും. അതിനിടെ ഫോണിന്റെ വില സംബന്ധിച്ച ചില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ 5 ഫോണിന് ഏകദേശം 50,000 രൂപ വിലയുണ്ടാകാൻ സാധ്യതയുണ്ട്. ഡ്യവൽ മോഡ് 5G ആണ് ഫോണിലുളളത്. 6 ക്യാമറയും ഫോണിൽ ഉണ്ടാകും.
5ജി കണക്റ്റിവിറ്റി ഇനിയും ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയിട്ടില്ലെങ്കിലും സ്മാർട്ഫോൺ കമ്പനികൾ ഫോണുകൾ നിർമ്മിച്ച് തുടങ്ങുകയാണ്. റിയൽമിയ്ക്ക് പിന്നാലെ വിവോയുടെ സഹസ്ഥാപനമായ ഐക്യൂ വിന്റെ ഐക്യൂ 3 5ജി ഫെബ്രുവരി 25 ന് ഇന്ത്യയിൽ അവതരിപ്പിക്കും. സ്നാപ്ഡ്രാഗൺ 865 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോൺ ആണ് റിയൽമി 5ജി.