മറ്റുള്ളവരുടെ നമ്പറുകളിൽ നിന്ന് കോൾ: പ്ലേ സ്റ്റോറിൽ സുലഭമായി ആപ്ലിക്കേഷനുകൾ

0
934

മറ്റുള്ളവരുടെ നമ്പരിൽ നിന്നും കോൾ ചെയ്യാൻ സാധിക്കുന്ന ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ സുലഭമാകുന്നത് ഭീഷണിയാകുന്നു. അപ്ലിക്കേഷനില്‍ മറ്റൊരാളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് വിളിക്കുന്ന കോളുകളെല്ലാം ആ നമ്പറില്‍ നിന്നാണ് പോവുക. നമ്മൾ അറിയാതെ തന്നെ നമ്മളുടെ നമ്പർ ഉപയോഗിച്ച് കോളുകൾ ചെയ്യാം എന്നർത്ഥം. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം

വലിയ സുരക്ഷാ വീഴ്ചകള്‍ സംഭവിക്കാനിടവരുത്തുന്ന ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് എതിരെ യാതൊരു നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ല. ഇന്റർനെറ്റ് ഉപയോഗിച്ച് കോൾ ചെയ്യുന്നതിനാൽ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താനും പ്രയാസമാണ്.

ശക്തമായ നടപടി എടുത്തില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്ന ഇത്തരം അപ്ലിക്കേഷനുകൾ നിരോധിക്കേണ്ടത് അത്യാവശ്യമാണ്.

Leave a Reply