മദ്യം വാങ്ങാൻ “Bev Q” ആപ്പ് റെഡി: ഡൗൺലോഡ് ചെയ്യാം

0
970

ഏറെ കാത്തിരിപ്പിനൊടുവിൽ “BevQ” ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമായത്. ആപ്പ് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് മദ്യം വാങ്ങാൻ ടോക്കൺ എടുക്കാവുന്നതാണ്. ടോക്കൺ പ്രകാരമുള്ള സമയത്ത് ടോക്കൺ കാണിച്ച് മദ്യം വാങ്ങാം. വാങ്ങുമ്പോൾ പണം നല്കിയാൽ മതിയാകും. സ്മാർട് ഫോൺ ഇല്ലാത്തവർക്ക് sms വഴിയും ടോക്കൺ ബുക്ക് ചെയ്യാം.

ഒരു തവണ മദ്യം വാങ്ങിയാൽ പിന്നീട് നാല് ദിവസത്തിന് ശേഷം മാത്രമായിരിക്കും വീണ്ടും ടോക്കൺ ലഭിക്കുക. പരമാവധി മൂന്ന് ലിറ്റർ വാങ്ങാം.

സാധാരണ ഫീച്ചർ ഫോൺ, എസ്.എം.എസ് മുഖേന ടോക്കൺ ബുക്ക് ചെയ്യുന്നതിന് ഇക്കാര്യം ശ്രദ്ധിക്കണം.

ലിക്കർ ആവശ്യമുള്ളവർ

BL<>space<>PINCODE<>space<>Name എന്ന് ടൈപ്പ് ചെയ്ത് എന്ന് ടൈപ്പ് ചെയ്ത് 8943489433 എന്ന നമ്പറിലേക്ക് അയക്കാം.

വൈൻ ആവശ്യമുള്ളവർ

BW<>space<>PINCODE<>space<>Name എന്ന് ടൈപ്പ് ചെയ്ത് എന്ന് ടൈപ്പ് ചെയ്ത് 8943489433 എന്ന നമ്പറിലേക്ക് അയക്കാം.

Leave a Reply