ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ആദ്യ ബഹിരാകാശ യാത്ര ഇന്ന്

0
575

ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ആദ്യ ബഹിരാകാശ യാത്ര ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6.30 ന് തുടങ്ങും. അദ്ദേഹത്തിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് എന്ന ബഹിരാകാശ വാഹനത്തിൽ യുഎസിലെ വെസ്റ്റ് ടെക്സസിലെ സ്പേസ്പോർട്ടിൽ നിന്നാണ് വിക്ഷേപണം. 11 മിനിറ്റാണ് ആകെ സഞ്ചാരസമയം

സഹോദരൻ മാർക് ബെസോസ്, 18 വയസുള്ള ഒലിവർ ഡീമൻ, 82 വയസ്സുള്ള വാലി ഫങ്ക് എന്നിവരാണ് മറ്റു യാത്രികർ. യാത്ര വിജയിച്ചാൽ ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഒലിവർ ഡീമനും ഏറ്റവും പ്രായം കൂടിയ വ്യക്തി വാലി ഫങ്ക് ഉം ആകും.

ലോഞ്ചും, തിരിച്ചു വരവും, തുടര്‍ന്ന് നടത്തുന്ന വാര്‍ത്താ സമ്മേളനവും ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് ബ്ലൂ ഒറിജിന്‍ അറിയിച്ചിട്ടുണ്ട്. ഇതു കാണാന്‍ https://www.blueorigin.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply