ഓല ഇലക്ട്രിക് സ്കൂട്ടർ 499 രൂപയ്ക്ക് ബുക്കിങ് സൂപ്പർഹിറ്റ്

0
563

ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിൽ ഏകദേശം 1 ലക്ഷം യൂണിറ്റ് ബുക്കിങ്ങിൽ തിളങ്ങി ഓല സ്കൂട്ടർ. കഴിഞ്ഞ ദിവസമാണ് ഓല ഇലക്ട്രിക്കിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചത്. 499 രൂപ നൽകി ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഓല ഒരുക്കിയിരിക്കുന്നത്. വാഹനം വാങ്ങിയില്ലെങ്കിലും തുക പൂർണമായും തിരിച്ചു നൽകുമെന്നും അറിയിച്ചിരുന്നു.

18 മിനിറ്റ് ചാർജ് ചെയ്താൽ 50 ശതമാനം ചാർജ് കയറുമെന്നും അതിൽ 75 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നുമാണ് ഓല പറയുന്നത്. പൂർണമായും ചാർജ് ചെയ്താൽ വാഹനം 150 കിലോമീറ്റർ വരെ ഓടും .

തമിഴ്നാട്ടിലെ നിർമാണശാല ജൂണിൽ പ്രവർത്തനസജ്ജമാവുമെന്ന് ഓല ചെയർമാനും ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗർവാൾ വെളിപ്പെടുത്തി.

ബുക്ക് ചെയ്യാൻ https://www.olaelectric.com/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.