ഹോം ഡെലിവറിക്ക് മൊബൈൽആപ്പ് പുറത്തിറക്കി സൈബർഡോം

0
1198

കൊവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തിൽ Invent Labs Innovations എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സഹകരണത്തോടെ ഉപഭോകതാക്കൾക്ക് അവശ്യ സാധനങ്ങൾ വാങ്ങുവാനും, ഹോം ഡെലിവറി സംവിധാനം ഉള്ള കടകൾ, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താൻ കഴിയുന്ന കടകൾ എന്നിവയ്ക്കും, റെസിഡൻസ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകൾക്ക് അവശ്യ സാധനങ്ങൾ ഉപഭോക്താക്കൾക്കു എത്തിക്കുവാനും സഹായകമാകുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി.

ഉപഭോക്താക്കൾക്കും, കടകൾക്കും ഈ ആപ്പ് വെബ്സൈറ്റ് എന്നിവ ഉപയോഗിച്ച് ആവശ്യസാധങ്ങൾ വാങ്ങുവാനും, വിൽക്കുവാനും സാധിക്കും. ഈ ആപ്പ് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണ്.

വെബ്സൈറ്റ് ലിങ്ക് : https://www.shopsapp.org

ഷോപ്പുകൾക്കുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാനുള്ള ഗൂഗിൾ PLAYSTORE ലിങ്ക് :https://play.google.com/store/apps/details?id=org.inventlabs.shopsapp.business

ഉപഭോക്താക്കുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാനുള്ള ഗൂഗിൾ PLAYSTORE ലിങ്ക് : https://play.google.com/store/apps/details?id=org.inventlabs.shopsapp

സേവനങ്ങൾ :

Fruits and Vegetable shops, Fish and meat, Consumables, etc

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.