കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങളും ഉത്പന്നങ്ങളും സമർപ്പിക്കാൻ ‘ബ്രേക്ക് കൊറോണ’ പദ്ധതിയുമായി സർക്കാർ. ഇവ സമർപ്പിക്കുന്നതിനും കേരള സ്റ്റാർട്ടപ്പ് മിഷൻ breakcorona.in എന്ന വെബ്‌സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
സ്റ്റാർട്ടപ്പുകൾക്ക് പുറമേ വിദ്യാർഥികൾ, സംരംഭകർ, വ്യക്തികൾ, എൻ.ജി.ഒകൾ, ജനങ്ങൾ എന്നിവർക്കും പങ്കെടുക്കാം.
ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയൽ, മാസ്‌കുകളും കൈയുറകളും ഉൽപാദിപ്പിക്കുന്ന മാർഗങ്ങൾ, ലോക് ഡൗൺ സംവിധാനത്തിൽ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കൽ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിന് സമയമില്ലാത്തതിനാൽ പ്രയോഗക്ഷമമായ പദ്ധതികൾ വെബ്‌സൈറ്റിലൂടെ സർപ്പിക്കാം. വിദഗ്ധരുടെ പാനൽ ഇവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ശാഖയുടേയും ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെയും സഹകരണമുണ്ട്.
Related Posts
ഓണത്തിന് വിറ്റത് 757 കോടി രൂപയുടെ മദ്യം
31 Aug 2023
How to Send HD Images and Videos in WhatsApp
28 Aug 2023