സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം; പുതിയ തട്ടിപ്പ്

0
825

ഇന്ന് രാവിലെ മുതല്‍ പലരുടെയും വാട്‌സ്ആപ്പ് സ്റ്റാറ്റസ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. സ്റ്റാറ്റാസിലൂടെ പണമുണ്ടാക്കാം, ദിവസവും 500 രൂപ നേടാന്‍ അവസരം എന്നെല്ലാമാണ് പലരും സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.

ഇതിൽനല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കേരളാ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ ‘നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ’ എന്നാണ് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇത് വന്‍ തട്ടിപ്പാണെന്ന് ഐടി രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബാങ്കിംഗ് തട്ടിപ്പാണ് ലക്ഷ്യമെന്ന് തോന്നുന്നു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ കാത്തിരുന്ന് കാണാം.

Leave a Reply